വൈദേകം റിസോർട്ട് വിവാദം:  ശ്യാംജിത്തിനും ദീപക്കുമെതിരെ റിസോർട്ട് മാനേജ്‌മെന്റ് 

OCTOBER 26, 2026, 12:05 AM

തിരുവനന്തപുരം:  ഇ പി ജയരാജന്റെ ഭാര്യ ശശിധരൻ കർത്തയിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണവുമായി ഇപി ജയരാജന്റെ ബന്ധു ശ്യാംജിത് ഇ പി കഴിഞ്ഞ ദിവസം രം​ഗത്ത് എത്തിയിരുന്നു. 

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം ഉന്നയിച്ചത്. ഇപി ജയരാജന്റെ കൈപ്പടയിൽ എഴുതിയതെന്ന് അവകാശപ്പെട്ട് ഒരു നോട്ട്ബുക്കിന്റെ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു. വൈദേകം റിസോർട്ടിൽ ചെലവഴിച്ചത് ഈ പണമാണെന്നാണ് ആരോപണമുണ്ട്.  താൻ ജീവിതം അവസാനിപ്പിച്ചാൽ ഉത്തരവാദിത്വം പി കെ ഇന്ദിര, ഇ പി ജയരാജൻ, തോമസ്, സി കെ ഷാജി എന്നിവർക്കാണെന്നും കുറിപ്പിൽ പറയുന്നുണ്ട്. വാർത്ത വന്നതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചിരുന്നു.

ഈ ആരോപണങ്ങൾ ഉന്നയിച്ച് മണിക്കൂറുകൾക്ക് ശേഷം  ഫേസ്ബുക്ക് പോസ്റ്റ് താൻ പങ്കുവെച്ചതല്ലെന്ന വിശദീകരണവുമായി ശ്യാംജിത് തന്നെ രം​ഗത്ത് എത്തിയിരുന്നു. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നാണ് ശ്യാംജിത് വ്യക്തമാക്കിയത്. പോസ്റ്റുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.   ഇതിനിടെ ശശിധരൻ കർത്തയിൽനിന്നും  ഇ.പി. ജയരാജൻ്റെ ഭാര്യ പണം വാങ്ങി എന്ന ആരോപണം നിഷേധിച്ച് വൈദേകം റിസോർട്ട് ജനറൽ മാനേജർ രം​ഗത്ത് എത്തി. പിഎഫ് തുകയാണ് ഇ.പി. ജയരാജന്‍റെ ഭാര്യ പി.കെ. ഇന്ദിര നിക്ഷേപിച്ചത്. ഇ.പി. ശ്യാംജിത്തിന്‍റെ ഭാര്യയെ വൈദേകത്തിലെ ജോലിയിൽ നിന്ന് പുറത്താക്കിയതിന്‍റെ പ്രതികാരത്തിലാകാം ആരോപണമെന്നും ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്ന വാദം പൊലീസ് തെളിയിക്കട്ടെ എന്നും തോമസ് ജോസഫ് പറഞ്ഞു. ഈ വിവാദം വീണ്ടും പുതിയ തലങ്ങളിലേക്ക് എത്തുകയാണ്. 

vachakam
vachakam
vachakam

  ഇ.പി ശ്യാംജിത്തിനും ഭാര്യ ദീപക്കുമെതിരെ ഗുരുതര ആരോപണവുമായി റിസോർട്ട് മാനേജ്മെന്റ് രംഗത്തെത്തി. ദീപ റിസോർട്ടിൽ നിന്ന് പലരുടെയും പേരിൽ അനധികൃതമായി വൗച്ചറുകൾ ഒപ്പിട്ട് പണം തട്ടിയെടുത്തതായാണ് വെളിപ്പെടുത്തൽ. 5 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയതിന് ദീപയെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. സർക്കാർ ജീവനക്കാരനായ ശ്യാംജിത്ത്, പിആർഒ എന്ന കാർഡ് നിർമിച്ചു റിസോർട്ടിൽ പ്രവർത്തിച്ചെന്നും ആരോപണമുണ്ട്. ഇതുസംബന്ധിച്ച തെളിവുകൾ പൊലീസിന് മാനേജ്മെന്റ്കൈമാറിയിട്ടുണ്ട്. ശ്യാംജിത്ത് ജോലി ചെയ്യുന്ന ഐസിഎമ്മിനും പരാതി നൽകിയിട്ടുണ്ട് 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam