പത്തനംതിട്ട: ശബരിമലയുമായി ബന്ധപ്പെട്ട് 2018-ൽ കണ്ടെത്തിയ ദേവപ്രശ്നങ്ങളിലെ ദോഷങ്ങൾ പരിഹരിക്കുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രത്യേക പ്രായശ്ചിത്ത പൂജകൾക്ക് തുടക്കമിട്ടു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും കാസർകോട് കുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലുമാണ് ആദ്യഘട്ട പരിഹാരക്രിയകൾ നടന്നത്.
കാസർകോട്ടെ കുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കാർത്തിക പൂജയും പ്രത്യേക കാണിക്ക സമർപ്പണവും നടത്തി. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വാക്കുദോഷം മാറുന്നതിനുള്ള പ്രത്യേക പൂജകളാണ് നടന്നത്. ഇതിന്റെ ഭാഗമായി മണി, നാക്ക്, നാരായം എന്നിവ സമർപ്പിച്ച് പൂജ നിർവഹിച്ചു.
2018-ൽ നടത്തിയ ദേവപ്രശ്നത്തിൽ നിർദേശിച്ച പരിഹാരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പ്രായശ്ചിത്ത ചടങ്ങുകൾ നടക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ പി. എസ്. ശാന്തകുമാറിന്റെ നേതൃത്വത്തിലാണ് പൂജകൾ സംഘടിപ്പിച്ചത്.
കേരളത്തിലെ 25 ക്ഷേത്രങ്ങളിലായി ഘട്ടംഘട്ടമായി പരിഹാരക്രിയകൾ നടത്താനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. ഇതിനായി ദേവസ്വം ബോർഡ് യോഗം അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു.
പ്രായശ്ചിത്ത പൂജകൾക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ആദ്യമായാണ് പ്രത്യേക തുക അനുവദിക്കുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ജയകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ നടപടിയിലൂടെ ദേവസ്വം ബോർഡിന്റെ പുതിയ പ്രവർത്തനഘട്ടത്തിന് തുടക്കമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
