തിരുവനന്തപുരം: കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസ് പുനരാരംഭിക്കുന്നു. ഇന്ന്മുതലാണ് സർവീസ് പുനരാരംഭിക്കുന്നത്.
സേവനം മോശമെന്ന വ്യാപകമായ പരാതിയെ തുടർന്നാണ് കെഎസ്ആർടിസി കൊറിയർ സർവീസ് താത്കാലികമായി നിർത്തിവച്ചത്. ആന്ധ്രയിലെ സ്വകാര്യ ഏജൻസിയായ സിംഗു സൊല്യൂഷൻസിനായിരുന്നു കൊറിയർ സർവീസിന്റെ നടത്തിപ്പ് ചുമതല നൽകിയിരുന്നത്.
സേവനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞമാസം അവസാനത്തോടെ ഏജൻസിക്ക് കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നു.
എന്നാൽ ഇത്തവണ കോർപ്പറേഷൻ നേരിട്ടാണ് സർവീസ് നടത്തുന്നത്. അടിയന്തര നടപടികൾ സ്വീകരിക്കാൻ യൂണിറ്റ് ഓഫീസർമാർക്ക് നിർദേശം ലഭിച്ചു. കെഎസ്ആർടിസി ജനറൽ മാനേജരാണ് ഇതുസംബന്ധിച്ച മെമ്മോറാണ്ടം പുറപ്പെടുവിച്ചത്.
കെഎസ്ആർടിസി കൊറിയർ സർവീസ് നടത്തിവന്നപ്പോൾ വരുമാനവും മികച്ച രീതിയിൽ ലഭിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
