തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ സ്‌കൂള്‍ ബസ് മതിലില്‍ ഇടിച്ച് അപകടം. ഡ്രൈവര്‍ക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് സൂചന.
ഡ്രൈവര്‍ മരിച്ചു. ആറ്റിങ്ങല്‍ മദര്‍ ഇന്ത്യ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. താല്‍ക്കാലിക ബസ് ഡ്രൈവറായ മുരളീധരന്‍ പിള്ളയാണ് മരിച്ചത്. അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
കുട്ടികളുടെ പരിക്ക് സാരമല്ല. കുട്ടികളുമായി ചിറയിന്‍കീഴ് മുട്ടപ്പലം ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
