മുത്തങ്ങ വധശ്രമക്കേസ്; കൽപറ്റ സെഷൻസ് കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം. ഗീതാനന്ദൻ ഹൈക്കോടതിയിൽ

AUGUST 5, 2026, 3:51 AM

കൽപ്പറ്റ: മുത്തങ്ങയിൽ പൊലീസ് കോൺസ്റ്റബിൾ അബ്ദുൽ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട എം. ഗീതാനന്ദൻ ഹൈക്കോടതിയെ സമീപിച്ചു. കൽപറ്റ സെഷൻസ് കോടതിയുടെ വിധി റദ്ദാക്കണമെന്നും ശിക്ഷാവിധി മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അപ്പീൽ ഹർജി സമർപ്പിച്ചത്. കേസിലെ മറ്റ് മൂന്ന് പ്രതികളായ ബിജു, ബിനു, രമേശൻ എന്നിവരും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. 

കേസിൽ എം. ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികൾക്ക് കൽപറ്റ സെഷൻസ് കോടതി അഞ്ച് വർഷം തടവുശിക്ഷ വിധിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 

സിബിഐ നടത്തിയ പുനരന്വേഷണം നിയമവിരുദ്ധമാണെന്നും, അന്വേഷണം നടത്താൻ സിബിഐയ്ക്ക് അധികാരമില്ലായിരുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു. വിചാരണക്കിടെ പ്രതിഭാഗത്തിന് ആവശ്യമായ തെളിവുകളുടെ പകർപ്പുകൾ ലഭ്യമാക്കാതെയാണ് നടപടികൾ പൂർത്തിയാക്കിയതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ഈ നിയമപരമായ വീഴ്ചകൾ പരിഗണിച്ച് സെഷൻസ് കോടതിയുടെ വിധി റദ്ദാക്കുകയും ശിക്ഷാവിധി സ്റ്റേ ചെയ്യുകയും വേണമെന്നാണ് പ്രതികൾ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam