ഷിക്കാഗോ: ഷിക്കാഗോയിലെ പരിസരപ്രദേശങ്ങളിലുമുള്ള വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ കൂട്ടായ്മയായ എക്യൂമെനിക്കൽ കൗൺസിൽ ഓഫ് കേരള ചർച്ചസിന്റെ ആഭിമുഖ്യത്തിൽ നൈൽസിലുള്ള ഫെൽമൺ സ്റ്റേഡിയത്തിൽ വച്ചു നടത്തിയ വോളീബോൾ ടൂർണമെന്റിൽ ഷിക്കാഗോ മോർട്ടൻഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവക ചാമ്പ്യന്മാരായി.
ഷിക്കാഗോയിലെ വിവിധ പള്ളികളെ പ്രതിനിധീകരിച്ച് നിരവധി ടീമുകൾ പങ്കെടുത്ത ഈ വോളിബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ഷിക്കാഗോ മാർത്തോമാ ചർച്ചിനെ നേരിട്ടുള്ള രണ്ടു സെറ്റുകൾക്കു പരാജയപ്പെടുത്തി ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവക വിജയികളായി.
ഇതോടൊപ്പം സെന്റ് മേരീസിലെ താരങ്ങൾ നിരവധി വ്യക്തിഗത നേട്ടങ്ങളും കരസ്ഥമാക്കി. ഈ ടൂർണമെന്റിന്റെ മോസ്റ്റ് വാല്യൂബിൾ പ്ലേയർ (എം.വി.പി.) ആയി സെന്റ് മേരീസ് ഇടവകയിലെ റോയിസ് പെരികലവും, ബെസ്റ്റ് സെറ്റർ ആയി സനൽ കദളിമറ്റവും, ബെസ്റ്റ് ലിബറോ ആയി ഷോൺ കദളിമറ്റവും തിരഞ്ഞെടുക്കപ്പെട്ടത് ടീമിന് ഇരട്ടിമധുരമായി.
ഷോൺ കദളിമറ്റം, റോയ്സ് പെരികലം, പുന്നൂസ് എടാട്ട്, ജാക്ക് തട്ടാമറ്റം, ജോസഫ് അബ്രാഹം, ലെറിൻ ചേത്തലകരോട്ട്, ടോം അനൂപ്, സനൽ കദളിമറ്റം, ക്രിസ് തട്ടാമറ്റം എന്നിവരാണ് സെന്റ് മേരീസ് ടീമിനെ പ്രതിനിധീകരിച്ചത്.
ഈ ടീമിന്റെ കോച്ച് സിബി കദളിമറ്റം ആണ്. സെന്റ് മേരീസ് ചർച്ച് വികാരി ഫാ. സിജു മുടക്കോടിയിലിനോടൊപ്പം ജെസ്സ്മോൻ പുറമഠം, പയസ് ആലപ്പാട്ട്, മാത്യു തട്ടാമറ്റം, ഷാജി എടാട്ട്, ബിജു പെരികലം, ചാക്കോച്ചൻ കിഴക്കേക്കുറ്റ്, അജീഷ് കാരാപ്പിള്ളി, ജെയിംസ് പുത്തൻപുര എന്നിവർ ടീമിന് വേണ്ട പ്രോത്സാഹനങ്ങളും സഹകരണങ്ങളും നൽകി.
റോയി ചേലമലയിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
