കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും (ആഗസ്റ്റ് 6) അവധി പ്രഖ്യാപിച്ചു. ക്യാമ്പ് അവസാനിക്കുന്നത് വരെ അവധി തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
മലബാറിലെ എല്ലാ ജില്ലകളിലും മഴയുടെ ശക്തി കുറഞ്ഞുവരികയാണ്. വീട് മാറിത്താമസിച്ചവര്‍ തിരിച്ചെത്തിത്തുടങ്ങിയെങ്കിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ല.
അതേസമയം, താമരശ്ശേരി ചുരത്തിലും പാല്‍ച്ചുരത്തിലും ഗതാഗത നിയന്ത്രണം തുടരുകയാണ്.ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിഞ്ഞിരുന്നവര്‍ വെള്ളക്കെട്ട് ഒഴിഞ്ഞതോടെ വീടുകളിലേക്ക് തിരിച്ചെത്തിത്തുടങ്ങി. കോഴിക്കോട് വെള്ളക്കെട്ട് രൂക്ഷമായിരുന്ന കണ്ണാടിക്കല്‍, ചെലവൂര്‍, കക്കോടി, മൂഴിക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലെ നൂറുകണക്കിന് വീടുകളില്‍ ശുചീകരണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ചില സ്ഥലങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നുമുണ്ട്.
അതിനിടെ, മലപ്പുറം പാണക്കാട് കഴിഞ്ഞ ദിവസം വൻതോതിൽ മണ്ണ് ഇടിഞ്ഞു വീണ സംഭവത്തിൽ ജില്ലാ ജിയോളജി ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
