തിരുവനന്തപുരം: കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ രംഗത്ത്.ക്യാബിനറ്റ് നടക്കുന്നതിനിടെയാണ് റെജി ചെറിയാന്‍ വിളിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള മന്ത്രി ലിജുവിനെയും എംഎല്‍എ ഫോണില്‍ വിളിച്ചിരുന്നു. മന്ത്രിയുടെ ഫോണിലേക്ക് അദ്ദേഹത്തിന്റെ കോള്‍ വന്നിട്ടുണ്ട്. എന്നാല്‍ ആ കോള്‍ വന്നത് ക്യാബിനറ്റ് യോഗം നടന്നുകൊണ്ടിരിക്കുന്ന സമയത്താണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.മന്ത്രി പങ്കെടുത്ത യോഗങ്ങളില്‍ കുട്ടനാട് എംഎല്‍എയും പങ്കെടുത്തിട്ടുണ്ടെന്നും മൂന്നാമത്തെ യോഗം നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടനാട്ടിലെ സ്ഥിതിഗതികള്‍ പറയാന്‍ മുഖ്യമന്ത്രിയെയും റവന്യൂ മന്ത്രിയെയും വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ലെന്നായിരുന്നു റെജി ചെറിയാന്റെ ആരോപണം. പ്രളയ സമയത്ത് ഇവരെയെല്ലാം ആനയിച്ച് കൊണ്ടുനടക്കാനാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
