കൊച്ചി: ശബരിമല മിൽമ നെയ്യ് അഴിമതിയില്‍ ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെ അതിവേഗ നീക്കവുമായി സംസ്ഥാന സർക്കാർ. എസ്.ഐ.ടി പട്ടിക ഹൈക്കോടതിയ്ക്ക് കൈമാറി. വിജിലൻസ് മേധാവി മനോജ് അബ്രഹാമാണ് പട്ടിക നൽകിയത്.
അന്വേഷണ സംഘത്തിൽ വിജിലൻസിലെ അഞ്ച് ഇൻസ്പെക്ടർമാരാണ് ഉള്ളത്. മേൽനോട്ട ചുമതലയ്ക്ക് മൂന്ന് പേരുടെ പട്ടിക കൈമാറി. എസ് പിമാരായ ജുവനപ്പുടി മഹേഷ്, എം ജെ സോജൻ, ആർ ബിനു എന്നിവരുടെ പേരുകളാണ് നൽകിയത്. എസ്.ഐ.ടി തലവൻ ആരെന്ന് ഹൈക്കോടതി തീരുമാനിക്കും.
ശബരിമലയിലെ മെയിൻ സ്റ്റോറിലേക്ക് സാധന സാമഗ്രികൾ വാങ്ങിയതിൽ വൻ ക്രമക്കേടെന്നാണ് ദേവസ്വം വിജിലൻസിൻ്റെ കണ്ടെത്തൽ. 2017 മുതൽ 2020 വരെയുള്ള കാലത്ത് പത്ത് ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തിയിരിക്കുന്നത്.മെയിൻ സ്റ്റോറിലേക്ക് ആവശ്യമായതിൻ്റെ അഞ്ചിരട്ടിയിലേറെ സാധനങ്ങൾ വാങ്ങിയെന്നാണ് കണ്ടെത്തിയത്. അഭിഷേകത്തിൻ്റെ മറവിലാണ് 2017-20 കാലത്തെ മെയിൻ സ്റ്റോർ സൂപ്രണ്ടായിരുന്ന എസ് മനുവിനെ കുറിച്ചുള്ള പരാതിയിലെ അന്വേഷണത്തിലാണ് കണ്ടെത്തൽ.
2020ലെ മിന്നൽ പരിശോധനകളിൽ തേനും അരവണയ്ക്കുള്ള സാമഗ്രികളും കൂടുതലായി കണ്ടെത്തി. ബാക്കി വന്ന അരവണ സാമഗ്രികൾ എന്ത് ചെയ്തു എന്നതിനെക്കുറിച്ച് ഒരറിവുമില്ല. അരവണ പാക്കിംഗ് സാധനങ്ങളിൽ കൂടുതൽ ഡാമേജ് കാണിച്ചു. വിതരണ കരാർ എടുത്ത സ്ഥാപനങ്ങൾക്കും പങ്കുണ്ടാകാൻ സാധ്യതയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
