ലക്ഷദ്വീപ് അഡ്മിനിസ്ട്രർറ്റർക്കും കേന്ദ്രത്തിനും തിരിച്ചടി: പണ്ടാരം ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് റദ്ദ് ചെയ്ത് ഹൈക്കോടതി

AUGUST 5, 2026, 10:27 AM

കൊച്ചി: ലക്ഷദ്വീപിലെ പണ്ടാര ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തില്‍ കേന്ദ്ര സര്‍ക്കാരിനും ലക്ഷദ്വീപ് ഭരണകൂടത്തിനും കനത്ത തിരിച്ചടി.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ നടപടി ചോദ്യം ചെയ്ത് ദ്വീപ് നിവാസികള്‍ നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.

ടൂറിസം ആവശ്യങ്ങള്‍ക്കും മറ്റ് നിര്‍മ്മാണങ്ങള്‍ക്കുമായി തദ്ദേശവാസികളുടെ കൈവശം ഉണ്ടായിരുന്ന ഭൂമി ഏറ്റെടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനാണ് തിരിച്ചടിയേറ്റത്.

vachakam
vachakam
vachakam

പണ്ടാരഭൂമിയുടെ സര്‍വ്വേയും ഭൂമിയുടെ പുനര്‍ വര്‍ഗ്ഗീകരണവും ജസ്റ്റിസ് ടി ആര്‍ രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് തടഞ്ഞു.  പണ്ടാരഭൂമി ഏറ്റെടുക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 

ദ്വീപ് നിവാസികളുടെ അനുമതിയില്ലാതെ ലക്ഷദ്വീപ് ഭരണകൂടം നടത്തുന്ന ഭൂമി സര്‍വ്വേയും ടൂറിസം ആവശ്യങ്ങള്‍ക്കായുള്ള ഭൂമിയുടെ പുനര്‍ വര്‍ഗ്ഗീകരണവും നിയമ വിരുദ്ധമാണ് എന്നാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ ഉയര്‍ത്തിയ വാദം.

പണ്ടാര ഭൂമി കൈവശം വെച്ചിരിക്കുന്ന ദ്വീപ് നിവാസികളെ ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിക്കുന്നത് ഹൈക്കോടതി നേരത്തെ തന്നെ തടഞ്ഞിരുന്നു. പണ്ടാരഭൂമി ഏറ്റെടുക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് കഴിയില്ലെന്ന ഹൈക്കോടതിയുടെ വിധി ഭൂരിപക്ഷം ദ്വീപ് നിവാസികള്‍ക്കും ആശ്വാസമാണ്.

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam