തൃശ്ശൂരിൽ വിവാഹ തർക്കത്തിന് പിന്നാലെ നൃത്താധ്യാപികയെ കഴുത്തു ഞെരിച്ചു കൊന്നു; പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി 

AUGUST 5, 2026, 8:50 AM

തൃശ്ശൂർ: ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ വച്ച് സ്ത്രീയെ കഴുത്തു ഞെരിച്ചു കൊന്നു. നൃത്താധ്യാപികയായ മലപ്പുറം സ്വദേശി ധനലക്ഷ്മി ആണ് കൊല്ലപ്പെട്ടത്. ധനലക്ഷ്മി വിവാഹത്തിന് നിർബന്ധിച്ചതിന് പിന്നാലെ സുഹൃത്ത് വിഗീഷ് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. 

ഇന്നലെ രാത്രിയാണ് ഇരുവരും ചെറുതുരുത്തിയിലെ ഹന്ന റസിഡൻസിയിൽ മുറിയെടുത്തത്. ധനലക്ഷ്മിയും വിഗീഷും ഏറെ നാളായി അടുപ്പത്തിലായിരുന്നു.55 വയസുകാരിയായ ധനലക്ഷ്മി തന്നെ വിവാഹം കഴിക്കണമെന്ന് വി​ഗീഷിനോട് ആവശ്യപ്പെട്ടു. വിഗീഷ് വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. പിന്നാലെ ധനലക്ഷ്മിയെ വിഗീഷ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

തുടർന്ന്, മുറി അടച്ച് കടന്നു കളഞ്ഞ വിഗീഷ് മലപ്പുറത്തെത്തി സഹോദരിയോട് ആണ് ആദ്യം കൊലപാതക വിവരം പറഞ്ഞത്. പിന്നാലെ തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.തേഞ്ഞിപ്പാലം പൊലീസ് അറിയിച്ചതിനെ തുടർന്ന് ചെറുതുരുത്തി പൊലീസ് ഹോട്ടലിൽ നടത്തിയ പരിശോധനയിൽ ധനലക്ഷ്മിയുടെ മൃതദേഹം മുറിയിൽ കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam