തൃശൂർ: പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ക്രസ്റ്റ് ലെവലിലെത്തിയ സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് തൃശൂർ ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. ഡാമിലെ ജലനിരപ്പ് 419.40 മീറ്ററെന്ന ക്രസ്റ്റ് ലെവലിലെത്തിയതിനെ തുടർന്ന് ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഡാമിന്റെ ക്രസ്റ്റ് ഗേറ്റുകൾ തുറന്നതായി അധികൃതർ അറിയിച്ചു.
ഡാമിൽ നിന്ന് അധികജലം പുറത്തേക്ക് ഒഴുക്കുന്നതിനാൽ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. പുഴയോരങ്ങളിൽ താമസിക്കുന്നവരും താഴ്ന്ന പ്രദേശങ്ങളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യമായാൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്നും നിർദേശമുണ്ട്.
അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. നിലവിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്.
മലയോര മേഖലകളിലും നദീതീര പ്രദേശങ്ങളിലും താമസിക്കുന്നവർ കാലാവസ്ഥാ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
