പാലക്കാട് ജനകീയാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്സിന് അണലിയുടെ കടിയേറ്റു; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

AUGUST 5, 2026, 10:53 PM

പാലക്കാട്: ചാലിശ്ശേരിയിലെ സർക്കാർ ജനകീയാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്സിന് അണലിയുടെ കടിയേറ്റു. ചാവക്കാട് സ്വദേശിനിയായ മിസിരിയയ്ക്കാണ് വിഷപ്പാമ്പിന്റെ കടിയേറ്റത്. എസ്റ്റേറ്റ് പടിയിൽ പ്രവർത്തിക്കുന്ന ജനകീയാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം.

ഡ്യൂട്ടിക്കിടെയുണ്ടായ പാമ്പുകടിയെത്തുടർന്ന് മിസിരിയയ്ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ സഹപ്രവർത്തകർ ഉടൻ പ്രാഥമിക ചികിത്സ നൽകി. തുടർന്ന് ഗുരുതരാവസ്ഥയിലായ ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ വിദഗ്ധ ചികിത്സ തുടരുകയാണ്.

പെരുമണ്ണൂർ, കൂറ്റനാട്, എസ്റ്റേറ്റ് പടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് ദിവസേന നൂറുകണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. ആരോഗ്യ കേന്ദ്രത്തിനുള്ളിൽ തന്നെ വിഷപ്പാമ്പ് എത്തിയ സംഭവത്തിൽ ജീവനക്കാരും പ്രദേശവാസികളും ആശങ്ക പ്രകടിപ്പിച്ചു.

vachakam
vachakam
vachakam

സംഭവത്തെ തുടർന്ന് ആരോഗ്യ കേന്ദ്രത്തിലും പരിസരത്തും സുരക്ഷാ പരിശോധനയും ശുചീകരണ നടപടികളും ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam