ഏലപ്പാറയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

AUGUST 5, 2026, 10:29 PM

തൊടുപുഴ: ഇടുക്കി ഏലപ്പാറയിൽ കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഏലപ്പാറയിൽ നിന്ന് കട്ടപ്പനയിലേക്ക് പോകുന്ന മലയോര ഹൈവേയിൽ നാലാംമൈലിന് സമീപം നിയന്ത്രണം വിട്ട കാർ റോഡരികിലെ ചിന്നാർ തോട്ടിലേക്ക് മറിയുകയായിരുന്നു.

കാറിൽ ആകെ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ നാലു വയസ്സുള്ള കുട്ടി അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മറ്റ് യാത്രക്കാർക്കാണ് പരിക്കേറ്റത്.

vachakam
vachakam
vachakam

അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാരുടെയും രക്ഷാപ്രവർത്തകരുടെയും സഹായത്തോടെ പുറത്തെടുത്ത് പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാൾക്ക് വിദഗ്ധ ചികിത്സ നൽകിവരികയാണ്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam