കൊച്ചിയിൽ കുടുംബവഴക്കിനിടെ അടുക്കള വാതിലിന്റെ ചില്ല് തകർത്തു; കൈ മുറിഞ്ഞ് രക്തം വാർന്ന് യുവാവ് മരിച്ചു

AUGUST 6, 2026, 1:04 AM

കൊച്ചി: ഏലൂരിൽ കുടുംബവഴക്കിനിടെ ദേഷ്യത്തിൽ അടുക്കള വാതിലിന്റെ ചില്ല് തകർത്തതിനിടെ കൈ മുറിഞ്ഞ് രക്തം വാർന്ന് യുവാവ് മരിച്ചു. മഞ്ഞുമ്മൽ ചാലനാട്ടുവീട്ടിൽ പ്രവീൺ (49) ആണ് മരിച്ചത്. 

കുടുംബവഴക്കത്തിനിടെ ദേഷ്യത്തിൽ അടുക്കള വാതിലിന്റെ ചില്ല് തകർക്കുന്നതിനിടെയാണ് പ്രവീണിന്റെ കൈ ഗുരുതരമായി മുറിഞ്ഞത്. തുടർന്ന് രക്തം വാർന്ന നിലയിൽ അദ്ദേഹം കുളിമുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നു.

കുറച്ച് സമയം കഴിഞ്ഞിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് ഭാര്യ ഷിംന സഹോദരനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ ഏലൂർ പൊലീസിനെയും വിവരം അറിയിച്ചു. പൊലീസെത്തി വാതിൽ തുറന്ന് പ്രവീണിനെ പുറത്തെടുത്ത് ഉടൻ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ ബുധനാഴ്ച പുലർച്ചെ 3.30ഓടെ മരണം സംഭവിച്ചു.

vachakam
vachakam
vachakam

പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ ഷിംനയും മക്കളായ ആൻഡ്രിയയും അജോയും ഉൾപ്പെടുന്നതാണ് പ്രവീണിന്റെ കുടുംബം. സംഭവത്തിൽ ഏലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam