തിരുവനന്തപുരം: പുതിയ കപ്പൽ നിർമാണ ശാലയ്ക്ക് തൂത്തുക്കുടിയിൽ സ്ഥലം അന്വേഷിച്ച് കൊച്ചിൻ ഷിപ്പ് യാർഡ്.ഇതോടെ പൂവ്വാർ കപ്പൽ നിർമ്മാണശാലയുടെ സാധ്യതകൾ മങ്ങുകയാണ്.
പദ്ധതിക്ക് അനുയോജ്യം തൂത്തുക്കുടിയെന്നാണ് കൊച്ചിൻ ഷിപ്പ് യാർഡിൻ്റെ വിലയിരുത്തൽ.ഇതിനാലാണ് തുടർ വികസനത്തിനുള്ള ഭൂമി തൂത്തുക്കുടിയിൽ അന്വേഷിക്കുന്നത്.
വിഴിഞ്ഞം തുറമുഖ വികസനം കൂടി മുന്നിൽ കണ്ടാണ് പദ്ധതി. 2000 കോടിയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്.
അതേസമയം, 100 ഏക്കർ ഭൂമിയാണ് കൊച്ചിൻ ഷിപ്പ് യാർഡിന് ആവശ്യം. സ്ഥലം ഏറ്റെടുക്കാൻ എളുപ്പം തൂത്തുക്കുടിയെന്നാണ് കണ്ടെത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
