വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം 

JUNE 21, 2026, 10:50 PM

കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുമെന്ന സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത എപി വിഭാഗത്തിന്റെ മുഖപത്രം. മദ്യത്തിന്റെ വ്യാപനത്തിന് മുഖ്യമന്ത്രി പച്ചക്കൊടി കാട്ടുകയാണെന്നാണ് മുഖപത്രത്തിന്റെ വിമർശനം.

മദ്യത്തെ ‘വീര്യം കൂടിയത്’, ‘വീര്യം കുറഞ്ഞത്’ എന്നിങ്ങനെ തരംതിരിക്കുന്നത് തന്നെ വിഡ്ഢിത്തമാണെന്ന് മുഖപത്രം ചൂണ്ടിക്കാട്ടുന്നു. മുൻ നിലപാടുകളോടും തിരഞ്ഞെടുപ്പ് പ്രകടനപത്രികയോടും മുഖ്യമന്ത്രി നീതി പുലർത്തണമെന്നും സമസ്ത ആവശ്യപ്പെട്ടു.

പുതിയ നികുതി ഇളവിലൂടെ ആർക്കൊക്കെ ഗുണം ലഭിക്കുമെന്ന് വൈകാതെ തന്നെ വ്യക്തമായേക്കുമെന്നും, യുവാക്കളെ മദ്യ ഉപഭോഗത്തിലേക്ക് വഴിതിരിച്ചുവിടാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നും മുഖപത്രം ആരോപിക്കുന്നു. മദ്യനിരോധനമാണ് സംസ്ഥാനത്തിന് ആവശ്യമെന്നും, പുതിയ തീരുമാനം മദ്യക്കമ്പനികളെ സഹായിക്കുന്നതിനായാണെന്നും സമസ്തയുടെ വിമർശനം.

vachakam
vachakam
vachakam

മുഖ്യമന്ത്രിയുടെ മദ്യനയപരമായ തീരുമാനം തിരുത്തണമെന്നും സിറാജ് പത്രത്തിലെ മുഖപ്രസംഗത്തിൽ ആവശ്യപ്പെടുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം കാണാതെ ജനങ്ങളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കുന്ന രീതിയിൽ മദ്യത്തിന് വലിയ നികുതിയിളവ് നൽകുന്നത് പ്രതിഷേധാർഹവും ദോഷകരവുമാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തി.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള ബജറ്റ് പ്രഖ്യാപനത്തിനെതിരെ സമസ്തയ്ക്ക് പുറമെ പ്രതിപക്ഷവും വിവിധ മദ്യവിരുദ്ധ സംഘടനകളും കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam