കൊച്ചി: ചമ്പക്കുളം മൂലം വള്ളംകളി പ്രമാണിച്ച് കുട്ടനാടിന് പ്രാദേശിക അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഉണ്ടായ മൈക്ക് വിവാദത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് പിന്തുണയുമായി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സഭയില്‍ അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് പറയുന്ന കാര്യങ്ങള്‍ മാത്രമേ ഔദ്യോഗിക റെക്കോര്‍ഡുകളുടെ ഭാഗമാകൂ എന്നും, ഇരിപ്പിടത്തില്‍ ഇരുന്ന് പറയുന്നവയെല്ലാം ഓഫ് ദ റെക്കോര്‍ഡ് ആയിരിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി നെഗറ്റീവ് ആയി പ്രതികരിക്കുന്ന വ്യക്തിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ 29 ന് നടക്കുന്ന ചമ്പക്കുളം മൂലം വള്ളംകളി പ്രമാണിച്ച് കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടനാട് എം.എല്‍.എ റെജി ചെറിയാനാണ് സഭയില്‍ സബ്മിഷന്‍ ഉന്നയിച്ചത്. സബ്മിഷന് മറുപടിയായി, 'വിഷയം സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനമെടുക്കും' എന്നാണ് മുഖ്യമന്ത്രി വി.ഡി സതീശന്‍ സഭയെ അറിയിച്ചത്. എന്നാല്‍ മറുപടി നല്‍കി സീറ്റിലേക്ക് ഇരുന്നയുടന്‍, അടുത്തുണ്ടായിരുന്ന മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയോട് ഒരു കാരണവശാലും കൊടുക്കില്ല എന്ന് മുഖ്യമന്ത്രി രഹസ്യമായി പറയുന്നത് സഭയിലെ മൈക്കിലൂടെ പുറത്ത് വരികയായിരുന്നു.
ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വലിയ രാഷ്ട്രീയ വിവാദമായി മാറിയതും പ്രതിപക്ഷം രംഗത്ത് വന്നതും. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ജനങ്ങളുടെ വലിയൊരു ആഘോഷത്തെ മുഖ്യമന്ത്രി നിസ്സാരമായി കണ്ടത് വിഷമമുണ്ടാക്കിയെന്നും, ഔദ്യോഗിക മറുപടിക്ക് ശേഷം ഇത്തരമൊരു നിലപാട് എന്ത് സാഹചര്യത്തിലാണ് എടുത്തതെന്ന് മുഖ്യമന്ത്രിയോട് നേരിട്ട് ചോദിക്കുമെന്നും റെജി ചെറിയാന്‍ എം.എല്‍.എ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
