സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സീമ വിനീത് ബിജെപിയിൽ

MARCH 4, 2026, 4:27 AM

തിരുവനന്തപുരം: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത് ബിജെപിയിൽ ചേർന്നു. രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു. സീമ വിനീത് അടക്കം 15 പേരാണ് ഇന്ന് പാർട്ടിയിൽ അംഗത്വമെടുത്തത് എന്നാണ് ലഭിക്കുന്ന വിവരം.

ഭരതനാട്യം കലാകാരിയായ അദ്രിജ, ശ്രീക്കുട്ടി നമി എന്നിവരുള്‍പ്പെടെ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ള പതിനഞ്ച് പേരാണ് അംഗത്വം സ്വീകരിച്ചത്. മുൻപും ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ളവർ ബിജെപിയിൽ ചേർന്നിട്ടുണ്ട്. വാർത്താസമ്മേളനം നടത്തി രാജീവ് ചന്ദ്രശേഖർ നേരിട്ടാണ് ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.

എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും സ്ഥാനാർത്ഥി പട്ടികയും അതനുസരിച്ചായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ട്രാൻസ്ജെൻഡർ സമൂഹത്തിൽ നിന്നുള്ളവർ മത്സരിക്കുമോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam