കോഴിക്കോട്: സർവ്വകലാശാലകളിൽ ആർഎസ്എസ് കയ്യേറ്റമെന്ന് സമസ്ത മുഖപത്രം സുപ്രഭാതം സർവകലാശാലകളെ കരുക്കളാക്കരുത് സർക്കാർ പട്ടിക വെട്ടി നിയമനം നടത്തുന്നു വിസി, സിണ്ടിക്കേറ്റ്, സെനറ്റ് അംഗങ്ങളായി സജീവആർഎസ്എസ് പ്രവർത്തകർ വരുന്നു ഭരണഘടനയേയും ഫെഡറൽ സംവിധാനത്തേയും ചോദ്യം ചെയ്യുന്നു.
ജനാധിപത്യവും തെരഞ്ഞെടുത്ത സർക്കാറും ചോദ്യചെയ്യപ്പെടുന്നു ഉന്നതവിദ്യാഭ്യാസ മേഖലയെ അനിശ്ചി തത്വത്തിലാക്കി സർവകലാശാലകളുടെ സ്വയംഭരണം നഷ്ടമാകുന്നു അക്കാദമിക സ്ഥാപനങ്ങളെ രാഷ്ട്രീയവിവാദങ്ങളുടെ കേന്ദ്രമാക്കി സർവകലാശാലകളെ വർഗീയ വത്കരിക്കാനുള്ള നീക്കം ചെറുക്കണം ഗവർണർ ഭരണഘടനയുടെ സംരക്ഷകനാണ്, ഒരു രാഷ്ട്രീയപക്ഷത്തിന്റെ പ്രതിനിധിയലെലന്നും മുഖപ്രസംഗം പറയുന്നു.
കാർഷിക സർവകലാശാലയിലെ സ്ഥാന സർക്കാർ നൽകിയ പട്ടിക വെട്ടി, താൽക്കാലിക വി.സിയായി സംഘ്‌പരിവാർ ബന്ധമുള്ള ടി. സജിതാ റാണിയെ നിയമിച്ചിരിക്കുകയാണ് കേരള ഗവർണർ. ബി.ജെ.പി അനുകൂല വിദ്യാഭ്യാസ സംഘ ടനയുടെ നേതാവും കാസർകോട് പടന്നക്കാട് കാർ ഷിക കോളജിലെ ഡീനുമായ സജിതാ റാണിയെ ചട്ടം ലംഘിച്ചാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേ ക്കർ നിയമിച്ചിരിക്കുന്നത്.
എം.ജി സർവകലാശാല വി .സിയായി പ്രൊഫ. മാവുത്ത് ദുരൈപാണ്ടിയെ സമാന മായി നിയമിച്ചതിന് പിന്നാലെയാണ് ഗവർണറുടെ നീ ക്കം. സെനറ്റ് അംഗങ്ങളിലും സംഘ്‌പരിവാർ ബന്ധമു ള്ളവരെ വ്യാപകമായി തിരുകിക്കയറ്റുന്നുവെന്നാണ് മറ്റൊരു ആരോപണം.
കുറച്ചു വർഷങ്ങളായി കേരളത്തിലെ സർവകലാശാ ലകളിൽ നിശബ്ദമായും അല്ലാതെയും സംഘപരിവാറി ന്റെ കൈയേറ്റം നടക്കുന്നു. സംസ്ഥാന സർക്കാർ നൽ കിയ പേരുകളുടെ പട്ടിക പൂർണമായും അവഗണിച്ച് ഈ നിയമനം നടത്തിയിരിക്കുന്നത് ഭരണഘടനാപരമായ മര്യാദകളെയും ഫെഡറൽ സംവിധാനത്തിന്റെ ആത്മാവിനെയും ചോദ്യം ചെയ്യുന്ന നടപടിയാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
