ശബരിമല സ്വർണ്ണമോഷണക്കേസ്; ഡി സുധീഷ് കുമാറിന് ഇ ഡി നോട്ടീസ്

FEBRUARY 11, 2026, 9:32 PM

പത്തനംതിട്ട: ശബരിമല സ്വര്‍ണമോഷണക്കേസിൽ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്.അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്.സ്വര്‍ണ്ണക്കൊള്ളയില്‍ നിന്നും സുധീഷ് കുമാറിന് സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കും.

നടന്‍ ജയറാം, ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീ, ഇടനിലക്കാരന്‍ കല്‍പേഷ്, എന്നിവര്‍ക്കും കഴിഞ്ഞദിവസം ഇ ഡി നോട്ടീസ് അയച്ചിരുന്നു. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിട്ടുണ്ടോയെന്നതില്‍ വ്യക്തതവരുത്തുന്നതിനായാണ് ജയറാമിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. സ്വര്‍ണ്ണക്കൊള്ളയില്‍ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോയെന്ന് അറിയാനാണ് ജയശ്രീയെയും കല്‍പേഷിനെയും വിളിപ്പിച്ചത്.

അതേസമയം, ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണ്ണപ്പാളികള്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച് വേര്‍തിരിച്ച സ്വര്‍ണ്ണം ഇടനിലക്കാരനായ കല്‍പേഷ് വഴിയാണ് ബെല്ലാരിയിലെ ജ്വല്ലറി ഉടമയായ ഗോവര്‍ധന് കൈമാറിയത്. ഇതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയും കല്‍പ്പേഷും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നുവെന്ന സംശയത്തിലാണ് ഇ ഡി. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് കല്‍പേഷിനെ വിളിച്ചുവരുത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam