കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കൂടുതൽ പേരെ ചോദ്യം ചെയ്യാൻ നീക്കം ആരംഭിച്ചു. മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീക്കും ഇടനിലക്കാരൻ കൽപേഷിനും ഉൾപ്പെടെ 10 പേർക്ക് ഇഡി നോട്ടീസ് അയച്ചതായും വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം അന്വേഷണത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾക്കുറിച്ച് നടൻ ജയറാമിൽ നിന്നും വ്യക്തത തേടും. ഇഡിയുടെ തീരുമാനം പ്രകാരം, മറ്റ് പ്രതികളെ ചോദ്യം ചെയ്ത ശേഷം മാത്രം ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുക. ജയശ്രീയും കൽപേഷിനും ആ ആഴ്ച തന്നെ ഹാജരാകണമെന്നും ആണ് ലഭിക്കുന്ന വിവരം.
അതേസമയം, സ്വർണക്കൊള്ള കേസിലെ മുൻ ദേവസ്വം പ്രസിഡന്റ് എൻ. വാസുവിന്റെ ജാമ്യ ഹർജിയിൽ കൊല്ലം കോടതി ഇന്ന് വിധി പറയും. ജാമ്യം സ്വാഭാവികമായി അനുവദിക്കണമെന്നും വാസു ആവശ്യപ്പെട്ടിട്ടുണ്ട്. റിമാൻഡ് കാലാവധി 90 ദിവസം കഴിഞ്ഞതിനെത്തുടർന്ന് വാസു ജാമ്യം തേടിയിരിക്കുന്നു. വാസു കട്ടളിപ്പാളി കേസിലെ മൂന്നാം പ്രതിയുമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ദീപിക പത്രത്തിനെതിരായ വിമർശനങ്ങളിൽ ഉറച്ചുനിൽക്കുന്നു: മാർ റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തി ഷോൺ
നിതിനെ ടാർഗറ്റ് ചെയ്ത് ഹരാസ് ചെയ്തു: വിദ്യാർത്ഥികൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് നിതിന്റെ
ക്രൈസ്തവ സഭകൾക്കെതിരെ വിമർശനവുമായി ആർഎസ്എസ് മുഖപത്രം കേസരി
'സ്വര്‍ണ്ണക്കള്ളന്‍'; മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട 19 കാരനെതിരെ കേസ്