കൊല്‍ക്കത്ത: ദ് ടെലഗ്രാഫ് മുന്‍ എഡിറ്ററും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ആര്‍. രാജഗോപാലിന് വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് ചൂണ്ടിക്കാട്ടി പാസ്പോര്‍ട്ട് പുതുക്കി നല്‍കാത്തതില്‍ വ്യാപക പ്രതിഷേധം. സംഭവത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി വി.ഡി സതീശന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് കത്തയച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഈ നടപടിയെ ശക്തമായി അപലപിച്ചു.
30 വര്‍ഷമായി കൊല്‍ക്കത്തയിലെ ബോളിഗഞ്ച് മണ്ഡലത്തില്‍ താമസിക്കുന്ന രാജഗോപാലിന്റെ പേര്, ബംഗാളില്‍ നടന്ന വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയെ തുടര്‍ന്നാണ് നീക്കം ചെയ്തത്. ഇതേത്തുടര്‍ന്ന് കൊല്‍ക്കത്ത പൊലീസ് അനുകൂലമല്ലാത്ത വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് നല്‍കിയതാണ് പാസ്പോര്‍ട്ട് തടസപ്പെടാന്‍ കാരണം. വിദ്വേഷ രാഷ്ട്രീയത്തിനെതിരെയും ഭരണകൂട വേട്ടയാടലുകള്‍ക്കെതിരെയും ശക്തമായ നിലപാടെടുത്ത പത്രാധിപരായതുകൊണ്ട് രാജഗോപാലിനെ ബോധപൂര്‍വം ലക്ഷ്യമിട്ടതാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ ആരോപിക്കുന്നു.
ബംഗാളില്‍ വ്യാജവോട്ടുകള്‍ ഒഴിവാക്കാനെന്ന പേരില്‍ 60 ലക്ഷത്തോളം പേരെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കുകയും 27 ലക്ഷം പേരെ സംശയപ്പട്ടികയിലാക്കുകയും ചെയ്തിട്ടുണ്ട്. വോട്ടര്‍പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പാസ്പോര്‍ട്ട് പുതുക്കി നല്‍കരുതെന്ന് ബംഗാള്‍ സര്‍ക്കാരിന്റെ സര്‍ക്കുലറുകള്‍ നിലവിലില്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. പാസ്പോര്‍ട്ട് തടഞ്ഞതിനെതിരെ രാജഗോപാല്‍ നിലവില്‍ ട്രൈബ്യൂണലിന് മുന്‍പാകെ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.
മാധ്യമപ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കും നേരെ നടക്കുന്ന ഇത്തരം ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ് അടക്കമുള്ള വിവിധ മാധ്യമ കൂട്ടായ്മകളും രംഗത്തെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
