പ്രതിപക്ഷ നേതാവിന്റെ യാത്ര വൈകിയ സംഭവം: പ്രോട്ടോക്കോൾ ഓഫീസർക്ക് സസ്‌പെൻഷൻ

JUNE 29, 2026, 12:13 AM

ദില്ലി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര വൈകിയ സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടി. യാത്ര വൈകാൻ കാരണം പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനം ഇല്ലായ്മയാണെന്ന് കണ്ടെത്തിയിരുന്നു.

കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫീസർ ആർ ശ്രീകുമാറിനെ സസ്‌പെൻഡ് ചെയ്തു. ശ്രീകുമാറിനെതിരെ നടപടി വരുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. 

ശ്രീകുമാറിനാണ് പ്രതിപക്ഷ നേതാവിന്റെ പ്രോട്ടോക്കോൾ ചുമതല ഉണ്ടായിരുന്നത്. ശ്രീകുമാറിന് വീഴ്ച സംഭവിച്ചുവെന്ന് അഡീഷണൽ റസിഡന്റ് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു.

vachakam
vachakam
vachakam

ശ്രീകുമാറും വിമാനക്കമ്പനി അധികൃതരും തമ്മിലുണ്ടായ ആശയവിനിമയത്തിലെ വീഴ്ചയാണ് യാത്ര മുടങ്ങാൻ കാരണമെന്ന് കണ്ടെത്തിയിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് ഡൽഹിയിൽ നിന്ന് 2.50നുള്ള വിമാനത്തിൽ കോഴിക്കോട്ടേക്കുള്ള യാത്രയാണ് മുടങ്ങിയന്നത്. പിണറായി വിജയൻ വിമാനത്താവളത്തിലെത്തിയെങ്കിലും വിമാനത്തിൽ കയറാനായിരുന്നില്ല.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam