കോഴിക്കോട്: നിപ സ്ഥിരീകരിച്ച 46-കാരൻ സന്ദർശിച്ച ഫറൂഖ് കോളേജ് പോസ്റ്റ് ഓഫീസ് വീണ്ടും തുറന്നതോടെ ആശങ്ക. രോഗി എത്തിയ സമയത്ത് ജോലിയിലുണ്ടായിരുന്ന നാല് ജീവനക്കാരും നിലവിൽ ഡ്യൂട്ടിയിൽ തുടരുകയാണ്.
ഓഫീസ് അണുവിമുക്തമാക്കിയ ശേഷമാണ് പ്രവർത്തനം പുനരാരംഭിച്ചതെന്ന് നഗരസഭ അധികൃതർ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച ശേഷമാണ് ഓഫീസ് തുറന്നതെന്നും രാമനാട്ടുകര നഗരസഭ വ്യക്തമാക്കി.
അതേസമയം, നിപ ബാധിതനായ 46-കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ നൽകുന്നത്. നിപയ്‌ക്കൊപ്പം ന്യൂമോണിയയും ബാധിച്ചതാണ് ആരോഗ്യനില വഷളാകാൻ കാരണമായതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയ 15 പേർ ഹോം ക്വാറന്റൈനിലാണ്. നേരിട്ട് സമ്പർക്കത്തിലുണ്ടായിരുന്ന നാല് പേരെ പ്രത്യേക നിരീക്ഷണത്തിലും ക്വാറന്റൈനിലും പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ആകെ 77 പേരാണ് നിലവിൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്.
സമ്പർക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തുന്നതിനും രോഗവ്യാപന സാധ്യതകൾ നിരീക്ഷിക്കുന്നതിനുമായി ആരോഗ്യവകുപ്പിന്റെ പരിശോധനയും പ്രതിരോധ നടപടികളും തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
