കട്ടെടുത്ത മാല യുവതി വിഴുങ്ങി; വീണ്ടെടുക്കാൻ കാത്തിരുന്ന് പൊലീസ് 

FEBRUARY 11, 2026, 10:49 PM

മലപ്പുറം:   മാല മോഷ്ടിച്ച യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്.  മോഷ്ടിച്ച ആഭരണം യുവതി വിഴുങ്ങിയതിനാൽ ആഭരണം വീണ്ടെടുക്കാൻ പൊലീസ് കാത്തിരിക്കുകയാണ്.

നിലമ്പൂർ മുക്കട്ട സ്വദേശി സമീനയെയാണ് അറസ്റ്റ് ചെയ്തത്.

നിലമ്പൂരിലെ ഒരു ക്ലിനിക്കിൽ വെച്ചാണ് യുവതി മാല മോഷ്‌ടിച്ചത്. ഡോക്ടറെ കാണാനെത്തിയ കൊച്ചുകുട്ടിയുടെ മാലയാണ് സമീന മോഷ്ടിച്ചത്.  മാല കാണാതായി എന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.

vachakam
vachakam
vachakam

പിന്നാലെ സിസിടിവിയും മറ്റും പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണം സമീനയിലേക്കെത്തുകയായിരുന്നു. പിന്നീട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് താൻ മാല വിഴുങ്ങിയെന്ന് സമീന വെളിപ്പെടുത്തിയത്. പിന്നാലെ നടത്തിയ എക്സ് റേ പരിശോധനയിൽ വയറ്റിനുള്ളിൽ മാല കണ്ടെത്തി. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam