വരുന്ന തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്ന് പി.ജെ. കുര്യൻ

FEBRUARY 11, 2026, 4:52 AM

തിരുവനന്തപുരം: വരുന്ന തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്നും യുവ നേതാക്കൾക്ക് അവസരം നൽകണമെന്നും വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. ഈ നിലപാട് പാർട്ടി നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി മത്സരിക്കാൻ ആവശ്യപ്പെട്ടാലും സ്വന്തം വ്യക്തിപരമായ തീരുമാനത്തിനാണ് മുൻഗണനയെന്നും കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു.

സ്ഥാനാർഥികളെ തീരുമാനിക്കുന്നത് പാർട്ടിയാണെന്നും സ്വയം താൽപര്യം പ്രകടിപ്പിക്കുന്നവരെല്ലാം സ്ഥാനാർഥികളാകണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരിക്കാനുള്ള ആഗ്രഹം ആരും അറിയിക്കാമെങ്കിലും അന്തിമ തീരുമാനം പാർട്ടിയുടേതായിരിക്കും എന്നാണ് കുര്യൻ വ്യക്തമാക്കിയത്.

യുവതലമുറക്ക് അവസരം ലഭിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും, വ്യക്തിപരമായി മത്സരിക്കാനുള്ള താൽപര്യമില്ലെന്നും അദ്ദേഹം ആവർത്തിച്ചു. പാർട്ടി നിർദ്ദേശം വന്നാലും സ്വന്തം സ്വാതന്ത്ര്യം വിനിയോഗിക്കാനുള്ള അവകാശം തനിക്കുണ്ടെന്ന് കുര്യൻ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam