തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് എങ്ങുമെത്താതെ അവസാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.എസ്ഐടിക്ക് ഇനി പ്രസക്തിയില്ലെന്നും എല്ലാവർക്കും ജാമ്യം നേടി പുറത്തിറങ്ങാൻ അവസരമൊരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ അറസ്റ്റിലേക്ക് കടക്കാൻ എസ്ഐടി തയാറായില്ല.പ്രാഥമിക കുറ്റപത്രം നൽകാൻ എസ്ഐടിക്ക് കഴിഞ്ഞില്ല. അകത്തുള്ളവരെ രക്ഷിച്ചില്ലെങ്കിൽ പുറത്തുള്ളവർ കുടുങ്ങും. തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു.
അതേസമയം, യുവതീ പ്രവേശനത്തിൽ സത്യവാങ്മൂലം നൽകുന്നത് സർക്കാർ വൈകിപ്പിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു. ഇപ്പോൾ നവോത്ഥാനവുമില്ല, സ്ത്രീ പ്രവേശനവുമില്ലെന്നും അദ്ദേഹം പരിഹസിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ദീപിക പത്രത്തിനെതിരായ വിമർശനങ്ങളിൽ ഉറച്ചുനിൽക്കുന്നു: മാർ റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തി ഷോൺ
നിതിനെ ടാർഗറ്റ് ചെയ്ത് ഹരാസ് ചെയ്തു: വിദ്യാർത്ഥികൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് നിതിന്റെ
ക്രൈസ്തവ സഭകൾക്കെതിരെ വിമർശനവുമായി ആർഎസ്എസ് മുഖപത്രം കേസരി
'സ്വര്‍ണ്ണക്കള്ളന്‍'; മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട 19 കാരനെതിരെ കേസ്