എറണാകുളം: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നിസാൻ വാഹനം പിടിച്ചെടുത്തതിൽ നടൻ ദുൽഖർ സൽമാനോട് വിശദീകരണം തേടാൻ കസ്റ്റംസ്.
വാഹനവുമായി ബന്ധപ്പെട്ട രേഖകൾ വിശദമായി പരിശോധിച്ച ശേഷം വിശദീകരണം തേടും. ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് കടത്തിയ വാഹനമാണ് ദുൽഖർ കൈവശം വച്ചതെന്ന് കസ്റ്റംസ്.
കഴിഞ്ഞ ദിവസമാണ് ദുൽഖറിൻ്റെ നിസാർ പട്രോൾ വാഹനം കസ്റ്റംസ് പിടിച്ചെടുത്തത്. കളമശേരിയിലെ ഷോറൂമിൽ നിന്നാണ് കാർ പിടിച്ചെടുത്തത്. ദുൽഖർ നായകനായ ലക്കി ഭാസ്കർ സിനിമയിൽ ഉപയോഗിച്ച വാഹനമാണ് പിടിച്ചെടുത്തത്.
കേസിലെ മുഖ്യസൂത്രധാരനായ ബിശ്വദീപ്ദാസ് കോഴിക്കോട്ടെ റോഡ് വെ കാർസ് എന്ന സ്ഥാപനത്തിന് വിറ്റ 7 വാഹനങ്ങൾ പിടിച്ചെടുക്കുകയും സ്ഥാപന ഉടമ സെയിന്‍ മാർവയെ കസ്റ്റംസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇയാളെ ഉടൻ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
