തൃശൂർ: തൃശൂർ പൂരത്തിന് മുന്നോടിയായി പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നടത്തിയ പരിശോധനയിൽ നിരോധിത സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല.
നിരോധിത സ്ഫോടക വസ്തുക്കളില്ലെന്ന് വ്യക്തമായെങ്കിലും, അനുവദിച്ചതിലും കൂടുതൽ അളവിൽ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട കേസ് തുടരും.
സാമ്പിളുകളുടെ രാസപരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നടന്ന പരിശോധനകൾക്ക് ശേഷം ദേവസ്വത്തിന് ആശ്വാസം നൽകുന്നതാണ് ഈ റിപ്പോർട്ട്.
മുതലമടയിലെ വെടിമരുന്ന് നിർമ്മാണശാലയിൽ നിന്ന് പിടിച്ചെടുത്ത അധിക സാമഗ്രികൾ ഉടൻ മാറ്റാനും അവ സുരക്ഷിതമായി നിർവീര്യമാക്കാനും അധികൃതർ നടപടി ആരംഭിച്ചു. 2000 കിലോ വെടിമരുന്ന് സൂക്ഷിക്കാനാണ് അനുമതിയുള്ളതെങ്കിലും അതിലുമേറെ മരുന്ന് ഇവിടെ കണ്ടെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
