കേരളത്തിലെ റോഡ് അടിസ്ഥാന സൗകര്യ വികസനത്തിന് വൻ തുക അനുവദിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ദേശീയപാത 183-ൽ കൊല്ലം ബൈപ്പാസ് ജങ്ഷൻ മുതൽ അഞ്ചിലിമൂട് വരെയുള്ള 54.37 കിലോമീറ്റർ റോഡ് നാലുവരിപ്പാതയാക്കി നവീകരിക്കുന്നതിനായി 1663.15 കോടി രൂപ അനുവദിച്ചതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
ഇന്ത്യയുടെ കശുവണ്ടി തലസ്ഥാനമായ കൊല്ലത്തെ അറുനൂറിലധികം വരുന്ന സംസ്കരണ യൂണിറ്റുകൾക്കും വ്യവസായ മേഖലയ്ക്കും ഈ പദ്ധതി വലിയ രീതിയിൽ തുണയാകും.
കശുവണ്ടി മേഖലയ്ക്ക് പുറമെ കയർ, സെറാമിക്സ്, റെയർ എർത്ത്, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന ഒന്നര ലക്ഷത്തിലധികം തൊഴിലാളികൾക്ക് ഈ വികസനം ഗുണം ചെയ്യും.
കൊല്ലം തുറമുഖവുമായുള്ള മികച്ച കണക്റ്റിവിറ്റി ചരക്കുനീക്കം സുഗമമാക്കാനും യാത്രാസമയവും ഗതാഗത ചെലവും കുറയ്ക്കാനും സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
നാലുവരിപ്പാത യാഥാർത്ഥ്യമാകുന്നതോടെ അപകടങ്ങൾ കുറയുകയും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവുകയും ചെയ്യും. കൂടാതെ, തേക്കടി, പെരിയാർ ടൈഗർ റിസർവ് തുടങ്ങിയ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര എളുപ്പമാകുന്നതോടെ സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്കും ഇത് പുതിയ ഉണർവ്വേകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
