കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജ് വിദ്യാർഥി നിധിൻ രാജ് ജീവനൊടുക്കിയ കേസിൽ ലോൺ ആപ്പുമായി ബന്ധപ്പെട്ട മറ്റൊരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശി സൗരവ് എന്ന ടെലികോളറെയാണ് ഡൽഹിയിൽ നിന്ന് പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി.
നിധിൻ രാജിന്റെ മരണത്തെ തുടർന്ന് ഇൻസ്റ്റാ പേ ലോൺ ആപ്പിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. പണം തിരിച്ചടയ്ക്കാൻ നിധിനെ നിരന്തരം ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് എഫ്‌ഐആറിലെ ആരോപണം.
കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ നേരത്തെ ഗാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി, ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് ഖേവൽ, ഫരിദാബാദ് സ്വദേശി പ്രകാശ് ജയ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ലോൺ ആപ്പിലൂടെ നടത്തിയ ഭീഷണിപ്പെടുത്തലുകളും മാനസിക പീഡനവുമാണ് നിധിൻ രാജിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. സംഭവത്തിൽ കൂടുതൽ പേരുടെ പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
