ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പത്തുദിവസം പിന്നിട്ടിട്ടും വെന്റിലേറ്റര്‍ സഹായത്തിൽ; നിപ ബാധിച്ച് ചികിത്സയിലുള്ള 43കാരന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു

JUNE 18, 2026, 10:08 PM

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിപ ബാധിച്ച് ചികിത്സയിലുള്ള 43കാരന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പത്തുദിവസം പിന്നിട്ടിട്ടും രോഗി ഇപ്പോഴും വെന്റിലേറ്റര്‍ സഹായത്തിലാണുള്ളത്. 

ഐസിഎംആര്‍ മാര്‍ഗനിര്‍ദ്ദേശപ്രകാരം മോണോക്ലോണല്‍ ആന്റിബോഡി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ നല്‍കിവരുന്നുണ്ട്. റിബാവറിന്‍, റെംഡെസിവിര്‍, മോണോക്ലോണല്‍ ആന്റിബോഡി എന്നിവയുള്‍പ്പെടെയുള്ള ആധുനിക ചികിത്സകളാണ് നല്‍കുന്നത്.

രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരുടെ പരിശോധനാഫലങ്ങള്‍ നെഗറ്റീവാണെന്നത് ആശ്വാസകരമായ കാര്യമാണ്. സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന ഒമ്പതില്‍ ആറുപേരെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചിട്ടുണ്ട്. മറ്റുമൂന്നുപേര്‍ക്കും നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളില്ല. 

vachakam
vachakam
vachakam

അതേസമയം, പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളില്‍ ആചരിക്കും. ശനിയാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ശുചീകരണ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഷിഗെല്ല, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam