മലപ്പുറം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിനെ തീരുമാനിക്കുന്നതിൽ മാർഗനിർദേശവുമായി മുസ്ലിം ലീഗ്.
ഇന്നലെ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും വെള്ളിയാഴ്ച ചേർന്ന മലപ്പുറം ജില്ലാകമ്മിറ്റി യോഗത്തിലും പ്രധാനപ്പെട്ട നേതാക്കൾ മുന്നോട്ടുവെച്ച നിർദേശങ്ങളാണിത്.
മന്ത്രിമാർ ഏകപക്ഷീയമായി സ്റ്റാഫിനെ തീരുമാനിക്കരുതെന്നും മണ്ഡലം കമ്മിറ്റികളുടെയും പോഷക സംഘടനകളുടേയും അഭിപ്രായം തേടണം, ഉപജാപക സംഘങ്ങളുടെ പിടിയിലാകാതെ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന കമ്മിറ്റിയിൽ നിർദേശം നൽകി.
യുഡിഎഫിനെ അധികാരത്തിലെത്തിക്കുന്നതിൽ പോഷക സംഘടനകൾക്കും അടിത്തട്ടിൽ പ്രവർത്തിക്കുന്നവർക്കും വലിയ പങ്ക് ഉണ്ട്.
ഉപജാപക സംഘത്തിന്റെ പിടിയിൽപ്പെട്ട് വ്യക്തിതാൽപര്യത്തിനനുസരിച്ച് പേഴ്സണൽ സ്റ്റാഫിനെ തീരുമാനിക്കരുതെന്നാണ് നിർദേശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
