എംജി സർവകലാശാല നിയമന വിവാദം; വകുപ്പ് മേധാവികളുടെ പട്ടിക തള്ളി വിസി

JUNE 12, 2026, 12:01 AM

തിരുവനന്തപുരം: മഹാത്മാ ഗാന്ധി സർവകലാശാലയിലെ താത്കാലിക അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് പുതിയ വിവാദം. വകുപ്പ് മേധാവികൾ സമർപ്പിച്ച വിദഗ്ധരുടെ പട്ടിക വൈസ് ചാൻസിലർ പൂർണമായും തള്ളിയതോടെ സർവകലാശാലയിൽ പ്രതിഷേധം ശക്തമാകുകയാണ്.

താത്കാലിക അധ്യാപക നിയമനത്തിനായുള്ള അഭിമുഖ നടപടികളിൽ ഉൾപ്പെടുത്താൻ വകുപ്പ് മേധാവികൾ നിർദേശിച്ച വിദഗ്ധരുടെ പട്ടിക അംഗീകരിക്കാൻ വിസി തയ്യാറാകാതിരുന്നതാണ് വിവാദത്തിന് തുടക്കമായത്. ഇതിനെതിരെ അധ്യാപക സംഘടനകൾ ശക്തമായ വിമർശനവുമായി രംഗത്തെത്തി.

വിഷയത്തിൽ ആവശ്യമായ അക്കാദമിക് യോഗ്യതയില്ലാത്ത, സംഘപരിവാർ അനുകൂല ചായ്‌വുള്ള വ്യക്തികളെ വിദഗ്ധരായി നിയമിക്കാനാണ് വൈസ് ചാൻസിലറുടെ ശ്രമമെന്ന് എ.കെ.പി.സി.ടി.എ ആരോപിച്ചു. സർവകലാശാലയുടെ അക്കാദമിക് നിലവാരത്തെയും സ്വയംഭരണത്തെയും ചോദ്യം ചെയ്യുന്ന നടപടിയാണ് ഇതെന്നും സംഘടന കുറ്റപ്പെടുത്തി.

vachakam
vachakam
vachakam

നിയമം, ഗണിതം, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിലെ അഭിമുഖങ്ങളിൽ പങ്കെടുത്തവരിൽ പലരും സംഘപരിവാർ സംഘടനകളുമായി ബന്ധപ്പെട്ട ചുമതലകൾ വഹിക്കുന്ന അധ്യാപകരാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

അതേസമയം, എംജി സർവകലാശാലയെ കാവിവൽക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. അതിന്റെ ഭാഗമായാണ് സംഘപരിവാർ ചായ്‌വുള്ള വൈസ് ചാൻസിലറെ നിയമിച്ചതെന്നും അദ്ദേഹം വിമർശിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam