കൊച്ചി: തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയ യൂട്യൂബ് ചാനലിനെതിരെ നിയമനടപടിയുമായി നടി മാലാ പാർവതി.
'വൺ ടു ടോക്ക്' (One To Talk) എന്ന യൂട്യൂബ് ചാനലിനാണ് നടി വക്കീൽ നോട്ടീസ് അയച്ചത്. താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങളുമായി ബന്ധപ്പെടുത്തി തനിക്കെതിരെ അപവാദ പ്രചരണം നടത്തിയെന്നാണ് നോട്ടീസിൽ പറയുന്നത്.
'അമ്മ'യുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ നടി കുക്കു പരമേശ്വരൻ മാലാ പാർവതിക്ക് വേണ്ടി ചോർത്തി നൽകിയെന്ന തരത്തിൽ ചാനൽ വാർത്ത നൽകിയിരുന്നു.
ഈ പരാമർശം തികച്ചും തെറ്റാണെന്നും അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കിയാണ് മാലാ പാർവതി ലീഗൽ നോട്ടീസ് അയച്ചിരിക്കുന്നത്.
വാർത്ത പിൻവലിച്ച് ചാനൽ മാപ്പ് പറയണമെന്നാണ് നോട്ടീസിലെ പ്രധാന ആവശ്യം. ഏഴ് ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ വലിയ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശക്തമായ നിയമനടപടികളിലേക്ക് കടക്കുമെന്നും നടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
