മൂവാറ്റുപുഴ: ഓട്ടത്തിനിടെ കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവറുടെ മുഖത്തടിച്ചയാളുടെ പേരിൽ കേസെടുത്തു. കോഴിക്കോട്-അടൂർ സൂപ്പർ ഫാസ്റ്റ് ബസിന്റെ ഡ്രൈവർ സതീഷ് (46) നെയാണ് വെള്ളിയാഴ്ച രാവിലെ 5.30-ന് മൂവാറ്റുപുഴയ്ക്കടുത്ത് പേഴയ്ക്കാപ്പിള്ളിയിൽവെച്ച് യാത്രക്കാരൻ അടിച്ചത്.
അടികൊണ്ടിട്ടും മനഃസാന്നിധ്യം വിടാതെ ഡ്രൈവർ ബസ് നിയന്ത്രിച്ചതിനാൽ അപകടം ഒഴിവായി. കോട്ടയ്ക്കലിൽനിന്ന് ബസിൽ കയറിയ മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശിയായ എ.ആർ. ക്യാമ്പിലെ പോലീസുകാരനാണ് മർദിച്ചതെന്നാണ് ഡ്രൈവറും കണ്ടക്ടർ മഹേഷും മൊഴി നൽകിയിട്ടുള്ളത്.
പേഴയ്ക്കാപ്പിള്ളിയിൽ ബസ് നിർത്തി യാത്രക്കാർ ഇറങ്ങുമ്പോൾ സ്ഥലം വാഴപ്പിള്ളി ആയോ എന്ന് യാത്രക്കാരൻ ചോദിച്ചു. ഇനിയും പോകാനുണ്ടെന്നറിയിച്ച് ബസ് മുന്നോട്ടെടുത്ത് കുറച്ചുദൂരം പോയപ്പോഴേക്കും ഇറങ്ങണം എന്നുപറഞ്ഞ് ഇയാൾ ബെല്ലടിച്ചു.
ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. മൂവാറ്റുപുഴ സ്റ്റാൻഡിലെത്തിച്ചശേഷം ഡ്രൈവർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
