വിവാഹമോചിതയായ മകൾക്ക് ഫാമിലി പെൻഷന് അർഹതയുണ്ട്: കേരള ഹൈക്കോടതി

JULY 1, 2026, 11:39 PM

കൊച്ചി: മാതാപിതാക്കളുടെ ജീവിതകാലത്ത് തന്നെ ആചാരപരമായ ആധാരത്തിലൂടെ വിവാഹമോചനം നേടിയ മകൾക്ക്, ഔദ്യോഗികമായ കോടതി വിധി ലഭിച്ചത് മാതാപിതാക്കളുടെ മരണശേഷമാണെങ്കിൽ പോലും ഫാമിലി പെൻഷന് പൂർണ്ണ അർഹതയുണ്ടെന്ന് കേരള ഹൈക്കോടതി.

സൈനിക പെൻഷൻ ലഭിച്ചിരുന്ന അന്തരിച്ച ലാൻസ് ഹവിൽദാറുടെ വിവാഹമോചിതയായ മകൾക്ക് ഫാമിലി പെൻഷൻ അനുവദിച്ച സായുധ സേനാ ട്രൈബ്യൂണലിന്റെ (AFT) കൊച്ചി ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി. ജസ്റ്റിസ് എസ്. മനു, ജസ്റ്റിസ് മുരളി കൃഷ്ണ എസ്. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കണ്ണൂർ എരുവട്ടി സ്വദേശിനിയായ സരസ്വതി എന്ന വനിതയ്ക്കാണ് കോടതി വിധിയിലൂടെ നീതി ലഭിച്ചിരിക്കുന്നത്. സരസ്വതിയുടെ പിതാവിന് ഇന്ത്യൻ ആർമിയിൽ നിന്നും ഡിസബിലിറ്റി പെൻഷൻ ലഭിച്ചിരുന്നു. 1989-ൽ അദ്ദേഹം മരണപ്പെട്ടതിനെത്തുടർന്ന് അമ്മയ്ക്ക് ഫാമിലി പെൻഷൻ അനുവദിച്ചു. എന്നാൽ 2015-ൽ അമ്മയും മരണപ്പെട്ടതോടെയാണ് പെൻഷൻ ആനുകൂല്യങ്ങൾക്കായി വിവാഹമോചിതയായ സരസ്വതിക്ക് നിയമപോരാട്ടത്തിലേക്ക് കടക്കേണ്ടി വന്നത്.

vachakam
vachakam
vachakam

മാതാപിതാക്കൾ ജീവിച്ചിരുന്ന കാലത്ത് തന്നെ സരസ്വതി നിയമപരമായി റജിസ്റ്റർ ചെയ്ത ആചാരപരമായ രേഖയിലൂടെ വിവാഹമോചനം നേടിയിരുന്നു. എന്നാൽ ഫാമിലി കോടതിയിൽ നിന്നുള്ള ഔദ്യോഗിക വിധി പുറത്തുവന്നത് മാതാപിതാക്കളുടെ മരണശേഷമായിരുന്നു. ഈ സാങ്കേതികത്വം ചൂണ്ടിക്കാട്ടി കേന്ദ്ര പ്രതിരോധ മന്ത്രാലയം പെൻഷൻ നിഷേധിക്കാൻ ശ്രമിച്ചെങ്കിലും ഹൈക്കോടതി അത് തള്ളി.

, മാതാപിതാക്കളുടെ ജീവിതകാലത്ത് തന്നെ ആചാരപരമായ രീതിയിൽ വിവാഹബന്ധം വേർപെടുത്തിക്കഴിഞ്ഞതിനാൽ ഇവർ പെൻഷൻ ചട്ടങ്ങളുടെ പരിധിയിൽ വരുന്ന 'ആശ്രിതയായ മകൾ' എന്ന യോഗ്യതയ്ക്ക് അർഹയാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കേന്ദ്രത്തിന്റെ വാദം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, സരസ്വതിക്ക് പെൻഷൻ അനുവദിക്കാൻ ഉത്തരവിട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam