തിരുവനന്തപുരം: ജന്മനാ ഗര്‍ഭപാത്രമില്ലായ്മയെ വൈകല്യമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. 2017-ലെ സര്‍ക്കാര്‍ ഉത്തരവാണ് റദ്ദാക്കിയത്.
ഗര്‍ഭപാത്രമില്ലായ്മയ്ക്ക് 50 ശതമാനം വൈകല്യം പ്രഖ്യാപിച്ചായിരുന്നു മുന്‍ ഉത്തരവ്. വൈകല്യങ്ങള്‍ നിശ്ചയിക്കാനുളള അധികാരം കേന്ദ്രസര്‍ക്കാരിനാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
ഭിന്നശേഷി അവകാശ നിയമത്തിന് വിരുദ്ധമാണ് മുന്‍ ഉത്തരവെന്നാണ് കണ്ടെത്തല്‍. മുന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടന്ന എല്ലാ നടപടികളും അസാധുവാക്കി.
ജന്മനാ ഗര്‍ഭപാത്രമില്ലാത്തവര്‍ അംഗപരിമിതരുടെ പട്ടികയില്‍ ഉള്‍പ്പെടുമെന്നായിരുന്നു നേരത്തെ ഉത്തരവ്. ഗര്‍ഭപാത്രമില്ലാത്തവരെ അംഗപരിമിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് അന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മലപ്പുറം സ്വദേശിനി ഗര്‍ഭപാത്രമില്ലാത്ത തന്റെ മകള്‍ക്കുവേണ്ടി നല്‍കിയ പരാതിയിലായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
