കരുനാഗപ്പള്ളി: ഗവ. ഗേൾസ് ഹൈസ്കൂളിൽ വിദ്യാർഥിനിക്ക് ക്രൂരമർദനം. പത്താംക്ലാസ് വിദ്യാർഥിനിക്കാണ് സഹപാഠികളിൽനിന്നു ക്രൂരമർദനമേറ്റത്.
ക്ലാസ് മുറിയിൽനിന്ന് കുട്ടിയെ ആളൊഴിഞ്ഞ മറ്റൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി മുടിക്ക് കുത്തിപ്പിടിച്ച് തല ഭിത്തിയിലിടിച്ചും മറ്റും ക്രൂരമായി മർദിക്കുകയുമായിരുന്നുവെന്ന് പരാതിയുണ്ട്.
കണ്ണിനു ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ കാഴ്ചശക്തിയെ ബാധിക്കുമെന്ന ആശങ്കയിലാണ് ബന്ധുക്കൾ.
ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിനു പകരം സ്കൂൾ അധികൃതരിൽ ചിലർ സംഭവം പുറത്തറിയാതെ ഒതുക്കിതീർക്കാൻ ശ്രമിച്ചതായും ആക്ഷേപമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
