'ഇവിഎം ഹാക്കിംഗ് ശരിയെങ്കിൽ തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമം':  രാജ്മോഹൻ ഉണ്ണിത്താൻ

JULY 25, 2026, 1:57 AM

കാസർകോട്: ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഹാക്കിംഗുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ ശരിയാണെങ്കിൽ അത് ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യവും തിരഞ്ഞെടുപ്പ് അട്ടിമറിയുമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. 

ഇത് കേവലം പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമല്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. 

സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും വിഷയത്തിൽ താൻ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

vachakam
vachakam
vachakam

 എത്ര ഉന്നതനായ ആളായാലും കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും, വിഷയത്തിൽ മാധ്യമങ്ങൾക്ക് വാർത്ത നൽകിയവർ പൊലീസിലോ അധികാരികൾക്കോ പരാതി കൂടി നൽകാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാസർകോട്ടെ കോൺഗ്രസ് നേതാവ് ബി.എം. ജമാലിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. ഇവിഎം ഹാക്കിംഗിന് ബിജെപി പദ്ധതിയിടുന്നുണ്ടെന്നും ഇത് തടയാൻ തന്റെ പക്കൽ സാങ്കേതികവിദ്യയുണ്ടെന്നും പറഞ്ഞ് ജമാൽ പണം തട്ടിയെന്നാണ് പരാതി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam