തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,14,400 രൂപയായി. ഒരു ഗ്രാം സ്വർണം 14,300 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതി ചുങ്കം വർധിപ്പിച്ചതിനെ തുടർന്ന് മെയ് 13ന് സ്വർണവിലയിൽ വലിയ വർധനവുണ്ടായിരുന്നു. അന്ന് ഒറ്റയടിക്ക് പവന് 10,200 രൂപ വരെ ഉയർന്നിരുന്നു. ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക് 1,23,120 രൂപയായും രേഖപ്പെടുത്തിയിരുന്നു.
അതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിലായി സ്വർണവിലയിൽ കനത്ത ചാഞ്ചാട്ടമാണ് തുടരുന്നത്. ദിവസേന ഉയർച്ചയും ഇടിവും മാറിമാറി രേഖപ്പെടുത്തുന്ന സാഹചര്യമാണ് വിപണിയിലുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
