വിദേശ പാർസലുകൾ കെട്ടിക്കിടക്കുന്നു; കൊച്ചി ഇൻ്റർനാഷണൽ പോസ്റ്റ് ഓഫീസിൽ ഗുരുതര പ്രതിസന്ധി

JUNE 7, 2026, 10:39 PM

കൊച്ചി: കൊച്ചി ഇൻ്റർനാഷണൽ പോസ്റ്റ് ഓഫീസിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് അയയ്ക്കേണ്ട നൂറുകണക്കിന് പാർസലുകൾ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ട്. തപാൽ ചാക്കുകളുടെ ലഭ്യതക്കുറവാണ് സർവീസ് തടസപ്പെടാൻ പ്രധാന കാരണമായതെന്നാണ് ലഭിക്കുന്ന വിവരം.

ടെൻഡർ നടപടികളിലെ കാലതാമസത്തെ തുടർന്ന് ആവശ്യമായ തപാൽ ബാഗുകൾ ലഭ്യമാക്കുന്നതിൽ വീഴ്ച സംഭവിച്ചെന്നാണ് ആക്ഷേപം. ഇതോടെ വിദേശത്തേക്ക് അയക്കാനിരുന്ന പാർസലുകൾ ഓഫീസിന്റെ വിവിധ ഭാഗങ്ങളിലായി കെട്ടിക്കിടക്കുകയാണ്.

കഴിഞ്ഞ രണ്ട് മുതൽ മൂന്ന് മാസം വരെയായി പാർസൽ വിതരണ സംവിധാനത്തിൽ തടസം നേരിടുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ ടെൻഡർ നടപടികൾ വൈകാൻ കാരണമായ സാഹചര്യങ്ങളെക്കുറിച്ച് ഇതുവരെ ബന്ധപ്പെട്ട അധികൃതർ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല.

vachakam
vachakam
vachakam

പ്രശ്നം പരിഹരിക്കുന്നതിനായി പോസ്റ്റ് മാസ്റ്റർ ജനറലിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്. സർവീസ് തടസപ്പെട്ടതോടെ വിദേശത്തേക്ക് സാധനങ്ങൾ അയച്ചവരും പാർസലുകൾ പ്രതീക്ഷിക്കുന്നവരും വലിയ ബുദ്ധിമുട്ടിലാണ്.

പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നും കെട്ടിക്കിടക്കുന്ന പാർസലുകൾ എത്രയും വേഗം ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കണമെന്നും ഉപഭോക്താക്കൾ ആവശ്യപ്പെടുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam