ക്ലാസ് മുറിയിൽ സംസാരിച്ചതിന് വിദ്യാർത്ഥിയെ മർദിച്ച സംഭവം; അധ്യാപകന് സസ്‌പെൻഷൻ

AUGUST 7, 2026, 3:40 AM

പാലക്കാട്: പാലക്കാട് തൃക്കടീരി പിടിഎം ഹയർ സെക്കൻ്ററി സ്‌കൂളിൽ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ അധ്യാപകന് സസ്‌പെൻഷൻ. ആരോപണ വിധേയനായ അധ്യാപകൻ നൗഷാദിനെയാണ് സസ്പെൻഡ് ചെയ്തത്.വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമായിരുന്നു. ഇതിനുപിന്നാലെയാണ് സസ്പെൻഷൻ.

ക്ലാസ് മുറിയിൽ സംസാരിച്ചതിന്റെ പേരിലാണ് അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ചത്.മർദ്ദനത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയെ ചെർപ്പുളശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മർദനമേറ്റതിനു പിന്നാലെ വിദ്യാർഥിക്ക് വിട്ടുമാറാത്ത തലവേദനയുണ്ടെന്നും സ്കാനിങ് ചെയ്യണമെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു.

ഇതിനു മുമ്പും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായതായി വിദ്യാർഥി പറഞ്ഞു. തനിക്ക് മാത്രമല്ല സഹപാഠികൾക്കും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുള്ളതായും വിദ്യാർഥി പറയുന്നു. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam