പത്തനംതിട്ട: ജില്ലയിലെ മലയാലപ്പുഴയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പെരുനാട് സ്വദേശി അജികുമാർ (52) ആണ് പൊലീസ് പിടിയിലായത്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. നേരത്തെ മൂന്ന് പേരെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ആകെ ഏഴ് പേരാണ് പ്രതികളായിട്ടുള്ളത്.
പ്രതികളിൽ ഒരാളായ കുട്ടിയുടെ അച്ഛനും മറ്റൊരാളും നിലവിൽ വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പൊലീസ് ഊർജിതമാക്കിയതായി അന്വേഷണ സംഘം അറിയിച്ചു.
ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്തെ വേനലവധിക്കാലത്താണ് കുട്ടിയെ പിതാവ് ആദ്യമായി ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്ന് പലവട്ടം പീഡനത്തിന് ഇരയായതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
സംഭവം ആദ്യം സഹപാഠികളോടാണ് പെൺകുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് വിവരം ചൈൽഡ് ലൈൻ മുഖേന പൊലീസിന് കൈമാറുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
പീഡനം വ്യത്യസ്ത കാലഘട്ടങ്ങളിലായി നടന്നതിനാൽ ഓരോ സംഭവത്തിനും പ്രത്യേക എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്താണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
