കോഴിക്കോട്: കൊയിലാണ്ടി മൂടാടിയിൽ സ്വകാര്യ ബസ് സ്കൂൾ ബസിലിടിച്ച് അപകടം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വീമംഗലം യു.പി. സ്കൂളിന്റെ ബസിലാണ് കണ്ണൂർ–കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഇടിച്ചത്.
വിദ്യാർഥികളെ സ്കൂളിൽ ഇറക്കിയ ശേഷം മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം. സ്കൂൾ ബസ് ഡ്രൈവറായ ആനക്കുളം സ്വദേശി ബാബുവിനും മറ്റ് രണ്ട് പേർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ സ്വകാര്യ ബസ് കൊയിലാണ്ടി പൊലീസ് പിന്തുടർന്ന് കണ്ടെത്തി. തുടർന്ന് ബസ് കൊയിലാണ്ടി സി.ഐയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
