ശബരിമല ദർശനത്തിനെത്തിയ ട്രാൻസ്ജെൻഡർ യുവതിയെ പൊലീസ് തടഞ്ഞെന്ന പരാതി; സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടി ഹൈക്കോടതി

AUGUST 26, 2026, 4:06 AM

കൊച്ചി: ശബരിമല ദർശനത്തിനെത്തിയ തന്നെ പൊലീസ് തടഞ്ഞെന്ന ട്രാൻസ്ജെൻഡർ യുവതിയുടെ പരാതിയിൽ സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടി ഹൈക്കോടതി.തമിഴ്നാട് സ്വദേശിയായ 48കാരി സത്യശ്രീ ശർമിള റഹ്മത്തലിയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്.

കഴിഞ്ഞ 20ന് പമ്പാ ഗണപതി കോവിലിന് സമീപത്ത് വെച്ചായിരുന്നു സംഭവം നടന്നത്.വ്രതമെടുത്ത് ശബരിമല ദർശനത്തിനായി പമ്പയിലെത്തിയ തന്നെ ട്രാൻസ്ജെൻഡർ ആണെന്ന കാരണത്താൽ പൊലീസ് തടഞ്ഞെന്നാണ് യുവതിയുടെ ആരോപണം.ട്രാൻസ്ജെൻഡറുകളെ മല കയറാൻ അനുവദിക്കരുതെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർദേശമുണ്ടെന്ന് അറിയിച്ചാണ് പൊലീസ് തടഞ്ഞതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

തുടർന്ന്, തമിഴ്നാട്ടിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ മടക്കി അയച്ചതായി അവർ ഹർജിയിൽ പറഞ്ഞു.ഇരുമുടിക്കെട്ട് ബലമായി വാങ്ങിയെന്നും സംഭവം കടുത്ത മാനസിക വിഷമത്തിന് കാരണമായെന്നും സത്യശ്രീ ചൂണ്ടിക്കാട്ടി.മുമ്പ് ശബരിമലയിൽ ദർശനം നടത്തിയിട്ടുള്ള തന്നെ ഇത്തവണ തടഞ്ഞത് വിവേചനപരമായ നടപടിയാണെന്നും സത്യശ്രീ ആരോപിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam