ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു; ഡോക്ടർക്കെതിരെ കുടുംബം 

OCTOBER 6, 2026, 11:50 PM

കണ്ണൂർ: പരിയാരം ഗവ. മെഡിക്കൽ കോളജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രം​ഗത്ത്. 

ഇന്നലെയായിരുന്നു  ഇരിട്ടി സ്വദേശി ഫാത്തിമയുടെ (47)  ഹൃദയശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ നില ഗുരുതരമായ വിവരം സർജറി ചെയ്ത ഡോക്ടർ ബന്ധുക്കളെ അറിയിച്ചില്ലെന്നാണ് പ്രധാന ആരോപണം. വിവരങ്ങൾ കൃത്യമായി പങ്കുവെക്കുന്നതിൽ ഡോക്ടർക്ക് വീഴ്ച പറ്റിയെന്നാണ് ആശുപത്രിയുടെ പ്രാഥമിക അന്വേഷണത്തിലെയും കണ്ടെത്തൽ.  

 സംഭവത്തിൽ ആശുപത്രി അധികൃതർ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു.  ശസ്ത്രക്രിയയ്ക്കിടെ ഗുരുതരമായ അടിയന്തര സാഹചര്യം ഉണ്ടായ വിവരം ഡോക്ടർമാർ ബന്ധുക്കളെ സമയബന്ധിതമായി അറിയിച്ചില്ലെന്ന് കാണിച്ച് കുടുംബം പരിയാരം പൊലീസിൽ പരാതിയും നൽകി.

vachakam
vachakam
vachakam

അതേസമയം, ശസ്ത്രക്രിയ അതീവ സങ്കീർണമായിരുന്നുവെന്നും രോഗിയുടെ ജീവൻ രക്ഷിക്കാനാണ് പരമാവധി ശ്രമിച്ചതെന്നുമാണ് ഡോക്ടറുടെ വിശദീകരണം.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam