മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്

OCTOBER 6, 2026, 10:12 PM

തിരുവനന്തപുരം: സംസ്ഥാനത്തിനുള്ള ത്രൈമാസ മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്നാവിശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്.4,068 കിലോലിറ്റർ മണ്ണെണ്ണയാണു നിലവിൽ ത്രൈമാസ വിഹിതം. അതു 9,564 കിലോലിറ്ററായി വർധിപ്പിക്കണമെന്നാണ് ആവശ്യം.

മണ്ണെണ്ണ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചതോടെ കേരളം കടുത്ത മണ്ണെണ്ണ ക്ഷാമത്തിലേക്ക് നീങ്ങുകയാണ്. മുമ്പു ലഭിച്ചിരുന്ന 56.76 ലക്ഷം ലിറ്ററിൽ നിന്ന് ഇത്തവണ ഒക്ടോബർ-ഡിസംബർ പാദത്തിലും വിഹിതം 40.68 ലക്ഷം ലിറ്ററായി തന്നെ കേന്ദ്രം പരിമിതപ്പെടുത്തി.നിലവിലെ വിഹിതം അനുസരിച്ച് 5.94 ലക്ഷം വരുന്ന മഞ്ഞ കാർഡുകാർക്ക് മൂന്നുമാസത്തിലൊരിക്കൽ ഒരു ലിറ്റർ വീതവും, പിങ്ക്, നീല, വെള്ള കാർഡുകാർക്ക് അര ലിറ്റർ വീതവുമാണു മണ്ണെണ്ണ നൽകുന്നത്. എന്നാൽ വിഹിതം പകുതിയോളം കുറഞ്ഞതോടെ എല്ലാ കാർഡുടമകൾക്കും ഇതു ലഭ്യമാക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്.

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾക്ക് എഞ്ചിൻ ശേഷി അനുസരിച്ച് വലിയ അളവിൽ മണ്ണെണ്ണ ആവശ്യമാണ്. റേഷൻ വിഹിതത്തിൽ നിന്നുകൂടി ഇവർക്കു മണ്ണെണ്ണ നൽകേണ്ടി വരുന്നതു പ്രതിസന്ധി രൂക്ഷമാക്കുന്നു. പലരും ഉയർന്ന വിലനൽകി പുറംവിപണിയിൽ നിന്നാണ് ഇപ്പോൾ മണ്ണെണ്ണ വാങ്ങുന്നത്. വിഹിതം വെട്ടിക്കുറച്ചതിനൊപ്പം റേഷൻ മണ്ണെണ്ണയുടെ വിലയും കേന്ദ്രം വർധിപ്പിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

കൂടാതെ, എൽപിജി വിതരണനിയന്ത്രണം മൂലം മണ്ണെണ്ണയ്ക്കും മറ്റു പാചകഇന്ധനങ്ങൾക്കും ആവശ്യം വർധിച്ചു. സംസ്ഥാനത്ത് 95.5 ലക്ഷം റേഷൻ കാർഡ് ഉടമകളുണ്ട്. 2026-27 ലെ ആദ്യപാദത്തിൽ 5496 കെഎൽ അധികവിഹിതം അനുവദിക്കണമെന്ന് സിവിൽ സപ്ലൈസ് കമ്മിഷണർ കേന്ദ്ര സർക്കാരിനോട് നേരത്തെ അഭ്യർഥിച്ചിരുന്നതായും കത്തിൽ വ്യക്തമാക്കുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam