മുംബൈ: ചെക്ക് കേസിൽ മാണി സി കാപ്പന്റെ ശിക്ഷ മരവിപ്പിച്ച് ദിന്തോഷി സെഷൻസ് കോടതി. പ്രവാസി മലയാളിയായ പാലക്കാട് സ്വദേശി ദിനേശ് മേനോന്റെ പരാതിയിൽ അടക്കം നാല് കേസുകളിലായിരുന്നു മുംബൈ ബോറിവെല്ലി കോടതി മാണി സി കാപ്പൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ദിനേശ് മേനോന്റെ പരാതിയിലടക്കം നാല് കേസുകളിൽ മുംബൈ ബോറിവലി മജിസ്‌ട്രേറ്റ് കോടതിയാണ് മാണി സി കാപ്പനെ ഒരുവർഷം തടവിന് ശിക്ഷിച്ചത്. വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് കാപ്പനെതിരെ കോടതി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. മൂന്നുകോടിയിലധികം രൂപ മാണി സി കാപ്പൻ തട്ടിയെടുത്തുവെന്നാണ് കേസ്.
ഒരു കോടി ഇരുപത് ലക്ഷം രൂപ മാണി സി കാപ്പൻ പരാതിക്കാരന് നൽകണമെന്നും കോടതി വിധിയിലുണ്ടായിരുന്നു. ഇതിനെതിരെ എംഎൽഎ സെഷൻസ് കോടതിയെ സമീപിച്ചത്. സെക്യൂരിറ്റി എന്ന നിലയിലാണ് ചെക്ക് നൽകിയതെന്നാണ് മാണി സി കാപ്പന്റെ അഭിഭാഷകൻ വാദിച്ചത്. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാണി സി കാപ്പൻ നൽകിയ അപ്പീൽ പരിഗണിച്ച കോടതി പിഴത്തുകയും 20 ശതമാനം കെട്ടിവെയ്ക്കാൻ നിർദേശിച്ചു.
കോടതി ജാമ്യമില്ലാ വാറണ്ട് പിൻവലിച്ചത് മാണി സി കാപ്പന് ആശ്വാസമായിരിന്നു. കാപ്പൻ നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ നൽകിയതിനെ തുടർന്നായിരുന്നു കോടതിയുടെ നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
